---
title: "കൊലക്കേസ് പ്രതിയെ അന്വേഷിച്ച് പോയ പൊലീസുകാരുടെ വള്ളം മറിഞ്ഞു; പൊലീസുകാരന് ദാരുണാന്ത്യം"
english_title: "The boat of the policemen who were searching for the accused in the murder case capsized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16737/The boat of the policemen who were searching for the accused in the murder case capsized"
published_at: "2021-12-18T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdb3dc3c462_Screenshot_20211218_153108.jpg"
keywords: []
---

# കൊലക്കേസ് പ്രതിയെ അന്വേഷിച്ച് പോയ പൊലീസുകാരുടെ വള്ളം മറിഞ്ഞു; പൊലീസുകാരന് ദാരുണാന്ത്യം

> **Lead Summary:**  തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരക്കി പോയ പൊലീസുകാര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു. ഒരു പൊലീസുകാരന്‍ മരിച്ചു. വര്‍ക്കല ഇടവ പണയിലാണ് സംഭവം. വര്‍ക്കല സിഐയും രണ്ടു പോലീസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്. ആലപ്പുഴ സ്വദേശിയും എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്.

## Article Content

 തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരക്കി പോയ പൊലീസുകാര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു. ഒരു പൊലീസുകാരന്‍ മരിച്ചു. വര്‍ക്കല ഇടവ പണയിലാണ് സംഭവം. വര്‍ക്കല സിഐയും രണ്ടു പോലീസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്. ആലപ്പുഴ സ്വദേശിയും എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്.

പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഒരു സി.ഐ.യും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്രചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.

സിഐയും വള്ളത്തിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും രക്ഷപ്പെട്ടു. എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16737/The boat of the policemen who were searching for the accused in the murder case capsized)